തളിപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും തളിപ്പറമ്പിലും പരിസരങ്ങളിലും കെ.എസ്.ഇ.ബിക്ക് വൻനഷ്ടം. മിക്കയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ കടപുഴകി. ബുധനാഴ്ച രാത്രി 12ന് ശേഷമുണ്ടായ കനത്ത കാറ്റിലാണ് തളിപ്പറമ്പ് മേഖലയിൽ വ്യാപകമായി വൈദ്യുതി തൂണുകൾ കടപുഴകിയത്. ഇതോടെ മണിക്കൂറുകളോളം മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. പൂമംഗലം ആലയാട് വയൽ, ചെപ്പനൂൽ, കടമ്പേരി, വരഡൂൽ, മുയ്യം, ബക്കളം, കീഴാറ്റൂർ, ധർമശാല എന്നിവിടങ്ങളിലാണ് മരങ്ങൾ വീണ് തൂണുകൾ തകർന്നത്. ബുധനാഴ്ച വൈകീട്ടും പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. തളിപ്പറമ്പ് പൊലീസ് സ്റ്റഷന് മുന്നിലെ ഗാർഡൻ മരം കടപുഴകി. കരിമ്പം ഗവ. ആശുപത്രി, കടമ്പേരി, ധർമശാല എന്നിവിടങ്ങളിലും നിരവധി മരങ്ങൾ പൊട്ടിവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.