പാനൂർ, പാറാട്, മൊകേരി മേഖലയിൽ വൻ നാശം

പാനൂർ: ചൊവ്വാഴ്ച അർധരാത്രി വീശിയ കനത്ത കാറ്റിലും മഴയിലും . നിരവധി വൃക്ഷങ്ങൾ കടപുഴകി. ആർക്കും അപകടമില്ല. വൈദ്യുതി കമ്പികളും തൂണുകളും തകർന്നു. റോഡുകളിൽ തടസ്സം നേരിട്ടു. മേഖലയിൽ വൈദ്യുതി നിലച്ചു. കണ്ണങ്കോട് കുടുംബക്ഷേമ ഉപകേന്ദ്രത്തി​ൻെറ മുറ്റത്തുള്ള മരം കടപുഴകി വിശ്രമകേന്ദ്രം തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. കേന്ദ്രത്തിലെ താമസക്കാരായ നിള്ളങ്ങൽ പി.എച്ച്.സിയിലെ നഴ്​സ് സോബി മാത്യുവും കുടുംബവും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. വള്ള്യായിയിൽ വീടുകൾക്ക് മുകളിൽ മരംവീണു. നിള്ളങ്ങൽ, വരപ്ര, ചെണ്ടയാട്, മുളിയാത്തോട്, മേലെ കുന്നോത്തുപറമ്പ്, കണ്ണങ്കോട്, മനേക്കര പ്രദേശങ്ങളിലാണ് മരങ്ങൾ കടപുഴകിയത്. ചൊവ്വാഴ്ച രാത്രി എട്ടിനും ബുധനാഴ്ച രാത്രി 12.45 നുമാണ് കാറ്റ് ആഞ്ഞുവീശിയത്. പാറാട് സെക്​ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങളും തെങ്ങുകളും കടപുഴകി തൂണുകളും കമ്പികളും പൊട്ടി വൈദ്യുതി ബന്ധം താറുമാറായി. പാനൂർ -പുത്തൂർ മേഖലയിൽ വ്യാപകമായി മരങ്ങൾ കടപുഴകി. മൊകേരി പഞ്ചായത്തിൽ കടേപ്രം, പാത്തിപ്പാലം മേഖലയിൽ നിരവധി കർഷകരുടെ വാഴകൃഷിയും നെൽകൃഷിയും കനത്തകാറ്റിൽ നാമാവശേഷമായി. വൻമരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് കേടുപാട്​ സംഭവിച്ചു. വൈ.പി. വാസു, കെ.പി. സതി എന്നിവരുടെ വീടുകൾക്കാണ് കേടുപാട്​ സംഭവിച്ചത്. കെ.പി. ഷാജി, കൊയോടൻ ശശി, കാലന്തോട്ടിൽ സുധൻ, സി.പി. ഷിജീഷ് തുടങ്ങിയവരുടെ വാഴകൃഷി നശിച്ചു. കടേപ്രം വയലിൽ കർഷക കൂട്ടായ്മയുടെ കരുത്തോടെ വിളയിച്ച നെൽകൃഷിയും കനത്തകാറ്റിൽ ഭാഗികമായി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്​ടം സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.