സത്യഗ്രഹം അനുഷ്​ഠിച്ചു

ആലക്കോട്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫി‍ൻെറ സ്​പീക് അപ് കേരള സമര പരിപാടിയുടെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ആലക്കോട് ഇന്ദിര ഭവനിൽ കെ.സി. ജോസഫ് എം.എൽ.എ സത്യഗ്രഹം അനുഷ്ഠിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് നേതാവ് ടി.എൻ.എ. ഖാദർ, യു.ഡി.എഫ് നേതാക്കളായ അഡ്വ. സോണി സെബാസ്​റ്റ്യൻ, പി.ടി. മാത്യു, വർഗീസ് വയലാമണ്ണിൽ, വി.എ.റഹീം, ജോസ് വട്ടമല, ഡോ. കെ.വി. ഫിലോമിന, ബേബി ഓടംപള്ളിൽ, ബിജു പുളിയംതൊട്ടി, ദേവസ്യ പാലപ്പുറം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.