പരിയാരം മെഡിക്കൽ കോളജ് പബ്ലിക്​ സ്​കൂൾ: സർക്കാർ ഇടപെടണം –എം.പി

പയ്യന്നൂർ: ജില്ലയിലെ പരിയാരത്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിനോട്​ അനുബന്ധിച്ചുള്ള പബ്ലിക് സ്കൂളി​ൻെറ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. എ.സി.എം.ഇയുടെ കീഴിലുള്ള മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്ത് ഒന്നരവർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ, സ്കൂളി​ൻെറയും ജീവനക്കാരുടെയും കാര്യത്തിൽ കടുത്ത അവഗണനയാണ് കാണാൻ കഴിഞ്ഞത്. സർക്കാർ ഏറ്റെടുത്തതോടെ സർക്കാർ സിലബസിലാണ് പഠനം മുന്നോട്ടുപോകുന്നത്. 850ഓളം വരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ആശങ്കയിലാണ്. മുഖ്യമന്ത്രി ഇടപെട്ട്​ വിദ്യാർഥികളും ജീവനക്കാരും രക്ഷിതാക്കളും നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുകയും സ്കൂൾ പ്രവർത്തനം സംബന്ധിച്ച് ആശങ്കയകറ്റുകയും ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.