കോവിഡ്​ ചികിത്സാ കേന്ദ്രം തുറന്നു

പയ്യന്നൂർ: നഗരസഭയുടെ കോവിഡ്​ പ്രാഥമിക ചികിത്സാ കേന്ദ്രം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ റോട്ടറി ക്ലബി​ൻെറ സഹകരണത്തോടുകൂടിയാണ് കോറോം വനിത പോളിടെക്നിക്കിൽ 100 കിടക്കകളോടുകൂടിയ ചികിത്സാ കേന്ദ്രം ഒരുക്കിയത്‌. 100 കിടക്കകളും അനുബന്ധ സാമഗ്രികളും പയ്യന്നൂർ റോട്ടറി പ്രസിഡൻറ് കെ.വി. രാമചന്ദ്രൻ, റോട്ടറി സംസ്ഥാന കോഓഡിനേറ്റർ ഡോ.എം.വിനോദ് കുമാർ, റോട്ടറി ​േകാവിഡ് കെയർ പ്രോജക്ട് ചെയർമാൻ ഡോ.സന്തോഷ് ശ്രീധർ എന്നിവരിൽനിന്ന്​ നഗരസഭ ചെയർമാൻ ഏറ്റുവാങ്ങി. ആവശ്യമെങ്കിൽ 300 കിടക്കകൾ വരെ സജ്ജീകരിക്കാനുള്ള സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. നഗരസഭ വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സഞ്ജീവൻ, കൗൺസിലർ കെ.വി. രാഘവൻ, നഗരസഭ സെക്രട്ടറി ആർ. റെജി തുടങ്ങിയവർ പങ്കെടുത്തു. രാമന്തളി പഞ്ചായത്തിൽ കോവിഡ്​ ചികിത്സാ കേന്ദ്രം ഒരുക്കുന്നതിലും പയ്യന്നൂർ റോട്ടറി ക്ലബ് കിടക്കകളും അനുബന്ധ സാമഗ്രികളും നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.