കൊളത്തൂർ: പ്രതിസന്ധികളെ അതിജീവിക്കാൻ ഊർജം പകർന്ന് വിരമിച്ച അധ്യാപകരുടെ ഓൺലൈൻ . കൊളത്തൂർ നാഷനൽ ഹൈസ്കൂളിലെ റിട്ടയർ ചെയ്ത അധ്യാപകരുടെ കൂട്ടായ്മയാണ് ഓൺലൈനിൽ ഒത്തുചേർന്നത്. പി. രാമചന്ദ്രൻ ചർച്ചകൾക്ക് നേതൃത്വം നൽകി. എം. വാസുദേവൻ, എൻ. മൊയ്തീൻ, എം. വിജയലക്ഷ്മി, എം. സേതുമാധവൻ, കെ.പി. ശ്രീദേവി, എ.എം. സാവിത്രി, എം. നിർമല, റോസമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. എം. രാജലക്ഷ്മി സ്വാഗതവും വി. ചന്ദ്രൻ നന്ദിയും പറഞ്ഞു. പി.പി.കെ. പൊതുവാൾ, പി.വി. വിജയലക്ഷ്മി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. കാറ്റും മഴയും: വീട് തകർന്നു പുലാമന്തോൾ: ശക്തമായ കാറ്റിലും മഴയിലും പനയും വൈദ്യുതിക്കാലും വീണ് വീടിൻെറ ഒരുവശം തകർന്നു. പാലൂർ കനാലങ്ങാടിയിലെ മലവട്ടത്ത് റംലയുടെ വീടിനാണ് നാശം നേിട്ടത്. ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. അപകട സമയത്ത് വീട്ടിൽ റംംലയും മകളും മാത്രമാണുണ്ടായിരുന്നത്. ആർക്കും പരിക്കുകളൊന്നും സംഭവിച്ചില്ല. വാർഡ് മെംബർ ആലമ്പാറ ഉണ്ണികൃഷ്ണൻ സ്ഥലം സന്ദർശിച്ചു. photo: mc maram veenu veed thakarnnu പാലൂർ കനാലങ്ങാടിയിൽ പനയും വൈദ്യുതിക്കാലും വീണ് തകർന്ന മലവട്ടത്ത് റംലയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.