പുലാമന്തോൾ: ശക്തമായ കാറ്റിൽ ചിരട്ടാമലയിൽ കോഴി വളർത്ത് കേന്ദ്രം തകർന്നു. പുളിങ്കാവ് സ്വദേശികളായ ടി.പി. ഷബീർ അലി, പട്ടുകുത്ത് മുസ്തഫ എന്നിവരുടെ ഉടമസ്ഥതയിലുള്ള കോഴി വളർത്ത് കേന്ദ്രമാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. നിലവിലുണ്ടായിരുന്ന പാകമെത്തിയ കോഴികളെ കഴിഞ്ഞ ദിവസമാണ് ഒഴിവാക്കിയത്. ബുധനാഴ്ച പുതിയ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിനായി വളർത്തു കേന്ദ്രം ശുചീകരണ പ്രവർത്തനം നടത്തി കാത്തിരിക്കുകയായിരുന്നു. ഒമ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ അറിയിച്ചു. പുലാമന്തോൾ വില്ലേജ് അധികാരികൾ സ്ഥലം സന്ദർശിച്ചു. Photo: mc kattil thakarnna kozhi farm (പടം : കാറ്റിൽപ്പെട്ട് ചിരട്ടാമലയിൽ തകർന്ന കോഴി വളർത്തു കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.