കണ്ടകശ്ശേരി പാലത്തിൻെറ കണ്ടകശനി മാറിയില്ല പാലം അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ ശ്രീകണ്ഠപുരം: പയ്യാവൂർ - പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടകശ്ശേരി പാലം അപകടാവസ്ഥയിൽ. രണ്ട് പ്രളയത്തിലും പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊലിച്ചതിൻെറ ഫലമായി അടിത്തറക്ക് കോട്ടം തട്ടിയതിനു പുറമെ കൈവരികളെല്ലാം തകർന്ന നിലയിലാണ്. നിലവിൽ തകർന്ന കൈവരികളുടെ ഭാഗത്ത് മുളകൾ കെട്ടിവെച്ചിരിക്കുകയാണ്. കാൽനൂറ്റാണ്ടു മുമ്പ് നാട്ടുകാർ പിരിവെടുത്താണ് പാലം നിർമിച്ചത്. 2002ൽ കോട്ടയം രൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും പാലം ഏറ്റെടുക്കാനോ അറ്റകുറ്റപ്പണി നടത്താനോ പൊതുമരാമത്ത് അധികൃതർ തയാറായില്ലെന്നാണ് ആക്ഷേപം. ഉദ്ഘാടനം കഴിഞ്ഞ വർഷം തന്നെ മണിക്കടവിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ പാലത്തിൻെറ തൂണുകൾ പുഴയിലേക്ക് താഴ്ന്നുപോയിരുന്നു. ഇതിനെത്തുടർന്ന് പാലത്തിൻെറ കോൺക്രീറ്റ് സ്ലാബ് ഒരു വശത്തേക്ക് ചരിഞ്ഞു. കൈവരിയും അരികിലെ കരിങ്കൽക്കെട്ടും തകർന്നിട്ടുണ്ട്. അപകടാവസ്ഥയിലായിട്ടും പാലത്തിൻെറ ചരിഞ്ഞ തൂണുകൾ ശരിയാക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. കനത്ത മഴയിൽ പാലം മിക്കപ്പോഴും വെള്ളത്തിനടിയിലാകാറുണ്ട്. 62 കോടി രൂപ ചെലവിൽ ഉളിക്കൽ-തിരൂർ-കണിയാർവയൽ റോഡ് നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സമീപത്തുള്ള കണ്ടകശ്ശേരി പാലത്തിൽക്കൂടിയുള്ള ഗതാഗതവും വർധിക്കാനിടയുണ്ട്. പാലം പുതുക്കിപ്പണിയാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.