പരിപ്പായിയിൽ ചുഴലിക്കാറ്റിൽ വൻ നാശം

ശ്രീകണ്ഠപുരം: പരിപ്പായിയിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ വീശിയടിച്ച ശക്തമായ കാറ്റിൽ വൻ നാശം. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റ് പരിപ്പായി മേഖലയിൽ ഒട്ടേറെ നാശം വരുത്തി. മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം ബാലൻ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള ഓട് മൊത്ത വ്യാപാരക്കടയുടെയും സമീപത്തെ ബൈക്ക് വർക്ക് ഷോപ്പി​ൻെറയും മുകളിലേക്ക് റോഡരികിലെ കൂറ്റൻ തേക്ക് കടപുഴകി. കെട്ടിടത്തിന് സാരമായ കേടുപറ്റി. തൊട്ടടുത്ത വി മാൾ സൂപ്പർ മാർക്കറ്റി​ൻെറ മുകൾ നിലയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു. പരിപ്പായിയിലെ ഗംഗാധര​ൻെറ വീടിനോട് ചേർന്ന ഷെഡി​ൻെറ ഷീറ്റുകൾ നാമമാത്രമായി തകർന്നു. നിരവധി കൃഷിയിടങ്ങളിലും നാശമുണ്ടായി. ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പരിപ്പായി കണ്ടെയ്ൻ​മൻെറ്​ സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾ ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ഏറെ പണിപ്പെട്ടാണ് മരം നീക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.