മലയോരത്ത് കാറ്റിലും മഴയിലും വൻനാശം

ആലക്കോട്: രയരോം പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വീടുകൾക്കും നിരവധി കർഷകരുടെ കാർഷിക വിളകൾക്കും വൻ നാശം സംഭവിച്ചു. കുന്നുംപുറത്ത് സജിയുടെ വീടി​നുമുകളിലേക്ക് തേക്ക് കടപുഴകി സാരമായ കേടുപാടുകൾ സംഭവിച്ചു. രയരോത്തെ തങ്ങൾ കുഞ്ഞിയുടെ വീടി​ൻെറ ചുറ്റുമതിൽ മരം വീണ് തകർന്നു. കാറ്റത്ത് മരങ്ങൾ റോഡിന് കുറുകെ വീണതുമൂലം ഗതാഗതവും വൈദ്യുതി വിതരണവും ഭാഗികമായി തടസ്സപ്പെട്ടു. പുളിയിലം കുണ്ടിലെ ഞള്ളിമാക്കൽ ജോയിയുടെ കൃഷിയിടത്തിലെ മരങ്ങൾ വൈദ്യുതി ലൈനിൽ പൊട്ടിവീണതുമൂലം വൈദ്യുതി തടസ്സപ്പെട്ടു. മലയോരത്തെ നിരവധി കർഷകരുടെ കപ്പ, വാഴ, മുതലായ കാർഷിക വിളകളും കാറ്റിൽ നിലംപൊത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.