പുഞ്ചക്കൊല്ലി വനത്തില്‍ കാട്ടാനക്കുട്ടി ചെരിഞ്ഞ നിലയിൽ

നിലമ്പൂർ: ദിവസങ്ങള്‍ മാത്രം പ്രായമായ കാട്ടാനക്കുട്ടിയെ നിലമ്പൂർ കാട്ടിൽ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വഴിക്കടവ് നെല്ലിക്കുത്ത് സ്​റ്റേഷന്‍ പരിധിയിലെ പുഞ്ചക്കൊല്ലി വനത്തില്‍ പ്ലാ​േൻറഷന്‍ കോര്‍പറേഷൻ തോട്ടത്തിന് സമീപമാണ് ജഡം കണ്ടത്. ചൊവ്വാഴ്​ച രാവിലെ തോട്ടത്തിലേക്ക് പോകുകയായിരുന്ന ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി. ഫോറസ്​റ്റ്​ വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സത്യ​ൻെറ നേതൃത്വത്തില്‍ പോസ്​റ്റ്​മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു. കടുത്ത വിരശല്യം അനുഭവിച്ചിരുന്ന ആനക്കുട്ടിയെ വന്യമൃഗങ്ങള്‍ ആക്രമിച്ചതായും കരുതുന്നു. ദേഹത്ത് മുറിവേറ്റതി‍ൻെറ അടയാളങ്ങളുമുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയച്ചു. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കഡ് യോഗേഷ് നീല്‍കാണ്ഠ്, എ.സി.എഫ് ജോസ് മാത്യു, വഴിക്കടവ് റേഞ്ച് ഓഫിസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകസംഘം സ്ഥലത്തെത്തി. nbr photo- 5 നെല്ലിക്കുത്ത് വനത്തിൽ ചരിഞ്ഞ കാട്ടാനക്കുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.