കോവിഡ്: മലപ്പുറത്ത്​ ഒരു മരണം കൂടി

mpg kottakkal covid death kadeeja ഖദീജ കോട്ടക്കൽ (മലപ്പുറം): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുമണ്ണ കോഴിച്ചെന ചോലമാട്ടുപുറത്തെ പരേതനായ പങ്ങനാലക്കൽ സെയ്​തലവിയുടെ ഭാര്യ ഖദീജയാണ്​ (60) മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. വൃക്കസംബന്ധമായ രോഗമുള്ള ഇവർക്ക് ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല്​ മക്കളും മരുമക്കളും ക്വാറ​ൻറീനിലാണ്. മക്കൾ: തൗഫീക്ക്, അബു താഹിർ, ഫക്രുദ്ദീൻ, മുബാറക്ക്. മരുമക്കൾ: സമീറ, റംസീന, ജുബൈരിയ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.