ഓൺലൈൻ പഠനത്തിന് ടി.വി നൽകി

ഊർങ്ങാട്ടിരി: ഓൺലൈൻ പഠനത്തിന് ആദിവാസി കോളനികളിലേക്ക് രാഹുൽ ഗാന്ധി എം.പി അനുവദിച്ച ടി.വികൾ വിതരണം ചെയ്തു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്​ ഒന്നാം വാർഡിലെ വെണ്ടേക്ക്പൊയിൽ, കരിമ്പ്, പൊട്ടാടി കോളനികളിലാണ് ടി.വികൾ വിതരണം ചെയ്തത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ടി. റഷീദ്, ബൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരായ അനൂപ് തോമസ്, സാജു ജോർജ്, കരിമ്പ് ഊരുമൂപ്പൻ കേലൻ, ഷിജി ജോസഫ്, ടിൻസ്, ജോസ് വെണ്ടക്ക്പൊയിൽ, സന്തോഷ് ചുണ്ടത്തുപൊയിൽ, ശാന്ത വെണ്ടേക്ക്പൊയിൽ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: me rahul tv ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്​ ഒന്നാം വാർഡിലെ ആദിവാസി കോളനികളിലേക്ക് ഓൺലൈൻ പഠനത്തിന് രാഹുൽ ഗാന്ധി എം.പി അനുവദിച്ച ടി.വി ഊരുമൂപ്പൻ കേലന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.