തേഞ്ഞിപ്പലം: പടിക്കൽ-പറമ്പിൽപീടിക റോഡിലെ മൂച്ചിക്കലിനും കുമ്മംതൊടു പാലത്തിനുമിടയിൽ ചത്ത എരുമയെ പാതയോരത്ത് തള്ളി. പ്രഭാതസവാരിക്കാരാണ് സംഭവം ആദ്യം കണ്ടത്. കാടുമൂടിക്കിടക്കുന്ന പാതയോരത്ത് ചത്ത എരുമയെ കണ്ടത് നാട്ടുകാർ പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞതോടെ ദുർഗന്ധം പരിസരത്താകെ പരക്കാൻ തുടങ്ങി. നായ്ക്കളുടെ ഭീഷണിയുള്ളതിനാൽ പഞ്ചായത്ത് അധികൃതർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനോട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമാണെന്ന പരാതിയുണ്ട്. photo - mt chatha eruma പറമ്പിൽപീടിക-പടിക്കൽ റോഡിലെ മൂച്ചിക്കൽ കുമ്മംതൊട് പാലത്തിന് സമീപം പാതയോരത്ത് ചത്ത എരുമയെ തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.