വിരണ്ടോടിയ പോത്തിൻെറ പരാക്രമം; മൂന്നുപേർക്ക് പരിക്ക് ഓട്ടോയിടിച്ച് ചത്തു തിരൂരങ്ങാടി: വിരണ്ടോടിയ പോത്തിൻെറ പരാക്രമത്തിൽ മൂന്നുപേർക്ക് പരിക്ക്. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കന്നുകാലി കച്ചവടക്കാരനായ വ്യക്തി പോത്തുകളെ വടക്കേ മമ്പുറത്ത് പുഴയിൽ കുളിപ്പിക്കുന്നതിനിടെ ഒന്ന് വിരണ്ടോടുകയായിരുന്നു. പോത്തിൻെറ ആക്രമണത്തിൽ വടക്കേ മമ്പുറം കടവത്ത് ഹസനെ (65) കൈയെല്ല് പൊട്ടി തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പടിയിലെ പി.കെ. മുഹമ്മദ് ബിശർ ഇബ്രാഹിം (മൂന്ന്), മുടയംപുലാക്കൽ സൈതലവി (65) എന്നിവർക്കും പരിേക്കറ്റു. പോത്ത് പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിൽ വീണു. ഇടിയുടെ ആഘാതത്തിൽ തളർന്നുവീണ പോത്തിനെ നാട്ടുകാർ വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും ചത്തു. തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹീമിൻെറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഫോട്ടോ: mt viranda pothu വിരണ്ടോടിയ പോത്ത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിൽ വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.