ജാഗ്രതയോടെ കൊണ്ടോട്ടി നഗരസഭയും ആരോഗ്യ വകുപ്പും

കൊണ്ടോട്ടി: മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയും ആരോഗ്യവകുപ്പും ജാഗ്രതയിലാണ്. ഇതി​ൻെറ ഭാഗമായി തിങ്കളാഴ്ച ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം നഗരസഭയില്‍ ചേര്‍ന്നു. കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി പരിശോധനക്ക് വി​േധയമാക്കിയും ബോധവത്​കരണം നടത്തിയും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് നഗരസഭയും ആരോഗ്യവകുപ്പും. മേലങ്ങാടി, വലിയങ്ങാടി, തൈത്തോട്ടം എന്നിവടങ്ങളില്‍ സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കും. നഗരസഭയില്‍ ബോധവത്​കരണ അനൗണ്‍സ്‌മൻെറ്​ തിങ്കളാഴ്ച ആരംഭിച്ചു. നഗരത്തില്‍ മറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ ജില്ല ഭരണകൂടത്തി​ൻെറ നടപടിയോട് പൂര്‍ണമായി സഹകരിക്കാൻ തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്സൻ കെ.സി. ഷീബ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ്ഷാ മാസ്​റ്റര്‍, വികസന സ്ഥിരംസമിതി ചെയർമാന്‍ സി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി. അബ്​ദുറഹിമാന്‍, അഡ്വ. കെ.കെ. സമദ്, അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.