കോവിഡ്​ ഭീഷണിയിൽ വീടുകളിലൊതുങ്ങി ബലിതർപ്പണം

കണ്ണൂർ: പതിവ​ുരീതിയിൽനിന്നുമാറി കർക്കടക മാസത്തിലെ ബലിതർപ്പണം. കോവിഡ്​ ഭീതിയിൽ ക്ഷേത്രങ്ങളിലും പുണ്യ സ്​ഥലങ്ങളിലുമുള്ള ബലിതർപ്പണത്തിന്​ ഏർപ്പെടുത്തിയ നിരോധനമാണ്​ ഇത്തവണ ചടങ്ങി​ൻെറ നിറം കെടുത്തിയത്​. വീടുകളിൽ ബലിതർപ്പണം നടത്താൻ മാത്രമായിരുന്നു അനുമതിയുള്ളത്​. മൺമറഞ്ഞ പിതാമഹന്മാർക്ക്​ മോക്ഷപ്രാപ്​തിക്കായി നടത്തുന്ന ബലിതർപ്പണം വിശ്വാസികൾക്ക്​ ആത്​മസമർപ്പണമാണ്​. എള്ളും പൂവും ചോറുരുളയും തീർക്കുന്ന ബലിതർപ്പണം പ​ക്ഷേ, ഇത്തവണ വീടുകളിൽ ഒതുങ്ങി. വാവുദിനത്തിൽ ബലിതർപ്പണത്തിന്​ ക്ഷേത്രങ്ങളിലും പയ്യാമ്പലം ബീച്ചിലുമൊക്കെ വൻ ഒരുക്കമായിരുന്നു നടത്താറുള്ളത്​. ഇത്തവണ നിരോധനം കാരണം ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പയ്യാമ്പലം ബീച്ചിലും ആരും വന്നില്ല. തളിപ്പറമ്പ്: ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലി തർപ്പണത്തിനു അനുമതി ഇല്ലാതായതോടെ തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ എത്തിയവരുടെ എണ്ണവും ചുരുങ്ങി. തൃച്ചംബരം ക്ഷേത്രത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തിയത്. ടി.ടി.കെ ദേവസ്വവും ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. ക്ഷേത്രങ്ങളിൽ തൊഴാൻ എത്തുന്നവരെ സാനിറ്റൈസർ നൽകിയും തെർമൽ സ്​കാനിങ്​ നടത്തിയും പേര് വിവരങ്ങൾ എഴുതിയെടുത്തുമാണ് തൊഴാൻ അനുവദിക്കുന്നത്. ആദ്യമായാണ് ക്ഷേത്രങ്ങളിലെ ബലിതർപ്പണം മുടങ്ങുന്നത്​. തലശ്ശേരി: കോവിഡ് പശ്ചാത്തലത്തിൽ തലശ്ശേരി മേഖലയിലും ഇത്തവണ ബലികർമങ്ങൾ അനുഷ്​ഠിച്ചത് സ്വന്തം താമസസ്ഥലത്തും തറവാട് വീടുകളിലുമായാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.