കണ്ണൂർ: ജംഇയ്യതുൽ മുഅല്ലിമീൻ കേന്ദ്ര കൗൺസിൽ സാരഥികൾക്ക് സ്വാഫ് ഇൻറർനാഷനൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കെ.പി.പി. തങ്ങൾ അൽ ബുഹാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ മൗലാനാ മാണിയൂർ അഹ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കാരുണ്യ പ്രവർത്തനത്തിലൂടെ സാമൂഹിക പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുൽ കരീം അൽ ഖാസിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാരഥികളായ മണിയൂർ അഹ്മദ് മൗലവി, അബ്ദുസ്സമദ് മുട്ടം, അയ്യൂബ് ഹസനി എന്നിവർക്ക് പാണക്കാട് നൗഫൽ ശിഹാബ് തങ്ങൾ ഉപഹാരം നൽകി. മാണിയൂർ അബ്ദുർറഹ്മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുസ്സമദ് മുട്ടം, അയ്യൂബ് ഹസനി ബാംഗ്ലൂർ, സിദ്ദീഖ് ദാരിമി ബക്കളം, അബ്ദു ശുക്കൂർ ഫൈസി പുഷ്പഗിരി, മുഹമ്മദ്ബ്നു ആദം, മുസ്തഫ കൊട്ടില, അഹ്മദ് ബശീർ ഫൈസി, അബ്ദുർറഹ്മാൻ മിസ്ബാഹി, അബ്ദുന്നാസിർ ഊർപ്പള്ളി, മുനീർ പറമ്പായി, അബ്ദുല്ല ഫൈസി മാണിയൂർ, മുഹമ്മദ് ശാഫി റബ്ബാനി എന്നിവർ സംസാരിച്ചു. എൻ.എം. ബശീർ പുളിങ്ങോം സ്വാഗതവും നവാസ് ദാരിമി പടന്നോട്ട് നന്ദിയും പറഞ്ഞു. photo: upaharam swafi ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷററായി തെരഞ്ഞെടുത്ത മൗലാനാ മാണിയൂർ അഹ്മദ് മൗലവിക്കുള്ള ഉപഹാരം പാണക്കാട് നൗഫൽ ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.