ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ഷിജുവിൻെറ മുതദേഹം ഇരിങ്ങാലക്കുടയിലെ പൊതുശ്മാശാനത്തില്‍ സംസ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. ഷാജുവിൻെറ നേതൃത്വത്തില്‍ ശ്മശാനത്തിനരികെ താമസിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. തഹസില്‍ദാറും പൊലീസും ജില്ല ഭരണകൂടവും ശക്തമായി ഇടപെട്ടെങ്കിലും പരിസരവാസികൾ സമ്മതിച്ചില്ല. ശ്മശാനത്തിലെ രണ്ടു ചേംബറുകളില്‍ ഒന്ന് അറ്റകുറ്റപ്പണിക്ക് പൊളിച്ചിട്ടിരിക്കുകയാണ്. ജില്ല ഭരണകൂടത്തിൻെറയും മുകുന്ദപുരം തഹസില്‍ദാറുടെയും വേളൂക്കര പഞ്ചായത്ത് പ്രസിഡൻറിൻെറയും പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച വൈകീട്ട് കുരിയച്ചിറ ശ്മശാനത്തിലാണ ്ഷിജുവിൻെറ മൃതദേഹം സംസ്‌കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.