വടക്കുംപുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ബാല്യം പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണോദ്ഘാടനം സി.കെ. പാറ എ.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തംഗം പരീദ് കരേക്കാട് നിർവഹിച്ചു. വാർഡ് അംഗം ഷമീറ അടുവണ്ണി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷീല, പി.ടി.എ പ്രസിഡൻറ് അബൂ ത്വാഹിർ, ഷംസുദ്ദീൻ, അബ്ദുൽ ഗഫാർ എന്നിവർ സംസാരിച്ചു. വലിയകുന്ന്: ഇരിമ്പിളിയം ജി.ഡബ്ല്യു.എൽ.പി സ്കൂളിലെ കുട്ടികൾക്ക് നൽകുന്ന സ്റ്റീൽ വാട്ടർ ബോട്ടിലിൻെറ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംല നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫസീല, പി.ടി.എ പ്രസിഡൻറ് എം.ടി. മുഹമ്മദ് റഫീഖ്, പി.ജി. രേഖ, പി.എ. വത്സലകുമാരി, കെ.ടി. അബ്ദുൽ അശ്റഫ്, എസ്.എം.സി വൈസ് ചെയർമാൻ വി.പി. രാജീവ് എന്നിവർ സംസാരിച്ചു . പ്രധാനാധ്യാപകൻ പി. ഇബ്രാഹിം സ്വാഗതവും പി. മുഹമ്മദ് ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.