ശ്രീവത്സം ആശുപത്രിയെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മെൻറ്​ സെൻററാക്കാൻ ധാരണ

ശ്രീവത്സം ആശുപത്രിയെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററാക്കാൻ ധാരണ ശ്രീവത്സം ആശുപത്രിയെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററാക്കാൻ ധാരണ എടപ്പാൾ: നടുവട്ടം ശ്രീവത്സം ആശുപത്രിയെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററാക്കാൻ തീരുമാനിച്ചു. നിലവിൽ ജില്ല ക്വാറൻറീൻ സൻെറർ ആശുപത്രിയാണ്. പതിനഞ്ചോളം ആളുകളാണ്​ ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. പൊന്നാനി താലൂക്കിൽ ആദ്യത്തെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററാകും ശ്രീവത്സം ആശുപത്രി. 100 കിടക്കകളാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നത്. ആദ്യം ഖദീജ ഓഡിറ്റോറിയമായിരുന്നു പഞ്ചായത്ത് അധികൃതർ നിർദേശിച്ചത്. പൊന്നാനി താലൂക്കിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി സൗകര്യമൊരുക്കാൻ നിർദേശമുണ്ടായിരുന്നു. അടുത്ത ദിവസം മുതൽ പൊന്നാനി താലൂക്കിൽ കൂടുതൽ പരിശോധനകൾ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് ശ്രീവത്സത്തിൽ അടിയന്തരമായി ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ ആരംഭിക്കാൻ തിരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.