വളാഞ്ചേരി: ജനമൈത്രി പൊലീസ് നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതുമായ വിദ്യാർഥികൾക്ക് ടി.വികൾ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭയിൽപെട്ട പടിഞ്ഞാക്കരയിലുള്ള മൂന്ന് കുട്ടികൾ അടങ്ങിയ കുടുംബത്തിനും എടയൂർ ഗ്രാമപഞ്ചായത്തിലെ പീടികപടിയിലെ കുടുംബത്തിനുമാണ് ടി.വി സൗജന്യമായി നൽകിയത്. ശമ്പളത്തിൽനിന്ന് ഒരു വിഹിതം മാറ്റിവെച്ചാണ് ടി.വിക്കുള്ള തുക പൊലീസുകാർ സ്വരൂപിച്ചത്. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ. ഷാജി ടി.വികൾ വിതരണം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ, കരിപ്പോൾ ഗവ. ഹൈസ്കൂൾ അധ്യാപിക രാധാമണി ഐങ്കലത്ത്, എസ്.ഐമാരായ മുരളീകൃഷ്ണൻ, സിദ്ദീഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രമേശൻ, എം.വി. മോഹനൻ, കൃഷ്ണ പ്രസാദ്, സ്പെഷൽ ബ്രാഞ്ച് ഓഫിസർ നസീർ തിരൂർക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.