പൂക്കോട്ടുംപാടം: അമരമ്പലം കൃഷിഭവൻെറ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലത്തേക്ക് ആവശ്യമായ പച്ചക്കറികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനീഷ കടവത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. ബിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.എം. സമീർ പദ്ധതി വിശദീകരിച്ചു. വാർഡ് അംഗങ്ങളായ ഒ. ഷാജി, അനീഷ് കവളമുക്കട്ട, നൊട്ടത്ത് മുഹമ്മദ്, മീനാക്ഷി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ മായാ ശശികുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ mn ppm1 അമരമ്പലത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനീഷ കടവത്ത് പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.