ഡിവൈഡറിൽ ചെടികൾവെച്ച് പിടിപ്പിച്ചു

ഡിവൈഡറിൽ ചെടികൾ വെച്ചുപിടിപ്പിച്ചു വണ്ടൂർ: കരുണാലയപടി ഫ്രണ്ട്സ് ക്ലബിന്​ കീഴിൽ മഞ്ചേരി റോഡിലെ ഡിവൈഡറിൽ ചെടികൾ വെച്ചുപിടിപ്പിച്ചു. ഇരുപതോളം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവൃത്തി. കരുണാലയപടി മുതൽ വി.എം.സി സ്കൂളി​ൻെറ മൈതാനം വരെയാണ് നന്ത്യാർവട്ടത്തി​ൻെറ തൈകൾ വെച്ചത്. പുല്ലുകൾ മൂടി കിടന്ന ഡിവൈഡറിന് ഉൾവശം വൃത്തിയാക്കി പാകപ്പെടുത്തി വളവും ചേർത്താണ് ചെടികൾ നട്ടത്. ഒരു ചെടിക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയത്. പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡൻറ്​ അനൂപ് രാജ്, വൈസ് പ്രസിഡൻറ്​ വി.എസ്. അനിൽ, സെക്രട്ടറി അഫ്സൽ പൂലാടൻ, ജോയൻറ്​ സെക്രട്ടറി അദീപ് കുരിക്കൾ എന്നിവർ നേതൃത്വം നൽകി. പ്രതിരോധ ഗുളിക വിതരണം തുടങ്ങി വണ്ടൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്വാഭാവിക പ്രതിരോഗ ശേഷി വർധിപ്പിക്കുന്ന സൗജന്യ ഗുളികകളുടെ വിതരണം ഹോമിയോ ആശുപത്രികളിൽ തുടരുന്നു. തിരുവാലി പാഞ്ചായത്തിൽ വിതരണത്തി​ൻെറ രണ്ടാംഘട്ടം പൂർത്തിയായതായി മെഡിക്കൽ ഓഫിസർ പി.ഡി. ജയശ്രീ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.