തേക്കിൻതടിയിൽ പുല്ലാങ്കുഴൽ ഒരുക്കി സുരേഷ് ബാബു വണ്ടൂർ: പുല്ലാങ്കുഴലിൻെറ മാധുര്യ ശബ്ദം മുളംകുഴലിലൂടെയാണ് ഇക്കാലമത്രയും നമ്മൾ ശ്രവിച്ചത്. എന്നാൽ, ഈടും ഉറപ്പുമുള്ള തേക്കിൻതടിയിലും പുല്ലാങ്കുഴൽ നിർമിച്ച് വിസ്മയിപ്പിക്കുകയാണ് വണ്ടൂർ വാണിയമ്പലം ചേരിങ്ങാപൊയിൽ കിഴക്കയിൽ സുരേഷ് ബാബു. മുളകൊണ്ടുള്ള പുല്ലാങ്കുഴലിൽനിന്ന് പുറപ്പെടുന്ന ശബ്ദങ്ങൾക്ക് ഒരു കോട്ടവും ഈ തടികൊണ്ടുള്ള കുഴലിലുമില്ല എന്നത് കേൾവിക്കാരെ അതിശയത്തിലുമാക്കുന്നു. ആശാരിയായ സുരേഷ് ബാബു ഒരുദിവസത്തെ അധ്വാനത്തിലൂടെയാണ് ഓരോ പുല്ലാങ്കുഴലും നിർമിച്ചത്. കുഴലിൻെറ രൂപം ഉള്ളതിനാൽ മുളകൊണ്ടുള്ള നിർമാണം ലളിതമാണ്. എന്നാൽ, മരങ്ങൾകൊണ്ട് പ്രയാസകരമാണ്. ഉറപ്പും കാതലുള്ളതുമായ രണ്ട് തേക്കിൻ കഷ്ണങ്ങൾ കണ്ടെത്തി പുല്ലാങ്കുഴലിൻെറ നീളത്തിൽ മുറിച്ച് അതിൻെറ വൃത്താകൃതി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. പിന്നീട് മരകഷ്ണങ്ങളുടെ ഉൾവശം ഉളികൊണ്ട് തുരന്നെടുത്ത് രണ്ട് കഷ്ണങ്ങളും കൂട്ടിയോജിപ്പിക്കും. പുറംഭാഗം ചിപ്പിലി കൊണ്ട് ഉഴിഞ്ഞ് വൃത്തിയാക്കി പുല്ലാങ്കുഴലിൻെറ രൂപത്തിലാക്കും. സ്റ്റൗ ഉപയോഗിച്ച് ഇരുമ്പ്കമ്പി പഴുപ്പിച്ച് കുഴലിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയാണ് അടുത്തഘട്ടം. ഈ ദ്വാരങ്ങൾ ഉണ്ടാക്കുമ്പോഴും മരത്തിൻെറ ഉൾവശവും പുറമേയുള്ള ഭാഗവും പുല്ലാങ്കുഴലിൻ രൂപത്തിൽ ആക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ഏതെങ്കിലും ഭാഗത്ത് കനത്തിൽ മാറ്റം വന്നാൽ ശബ്ദത്തിന് വ്യക്തത വരില്ല. മരംകൊണ്ടുള്ള പുല്ലാങ്കുഴലിന് ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം. നിലവിൽ തുവ്വൂർ ദർബാർ മ്യൂസിക് അക്കാദമിയിൽ രവീന്ദ്രൻ എന്ന അധ്യാപകൻെറ കീഴിൽ ഒരുവർഷമായി പുല്ലാങ്കുഴൽ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ് സുരേഷ് ബാബു. photo: mn pullam kuzal തേക്ക് തടിയിൽ തീർത്ത പുല്ലാങ്കുഴലുമായി വാണിയമ്പലം ചേരിങ്ങാപൊയിൽ കിഴക്കയിൽ സുരേഷ് ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.