must എടക്കര: കവളപ്പാറ പ്രളയദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള പ്രക്ഷോഭം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പില്‍ എം.എല്‍.എ. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നാട്ടുചന്ത നടത്തി സമാഹരിച്ച തുക കവളപ്പാറയിലെ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി റീബില്‍ഡ് നിലമ്പൂര്‍ എന്ന പേരില്‍ സമാഹരിച്ച പണത്തിൻെറ കണക്കും നല്‍കിയ സഹായവും പുറത്തുവിടണം. ദുരന്തബാധിതരുടെ പേരിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തിയ കൃഷിയിലെ വിളകള്‍ നാട്ടുചന്തയിലൂടെ വിറ്റുകിട്ടിയ 1,32,000 രൂപ 62 കുടുംബങ്ങള്‍ക്കായി ചടങ്ങില്‍ വിതരണം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് ഷാജഹാന്‍ പായിമ്പാടം അധ്യക്ഷത ഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. കരീം, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി അംഗങ്ങളായ ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, ജില്ല പ്രസിഡൻറ് ഷാജി പാച്ചീരി, പി.പി. സുഗതന്‍, സി.ആര്‍. പ്രകാശ് എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: mn edk1 കവളപ്പാറയിലെ പ്രളയദുരിതബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നാട്ടുചന്ത നടത്തി സമാഹരിച്ച സഹായധന വിതരണം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.