കനിവ് വാട്സ്ആപ് കൂട്ടായ്മ തുണച്ചു; ജീർണിച്ച ഷെഡിൽനിന്ന് അയ്യപ്പന് മോചനം കാളികാവ്: ചോക്കാട് പടവൻമാട് പട്ടയം എന്ന എസ്.സി കോളനിയിലെ മങ്ങാടൻ അയ്യപ്പന് വാട്സ്ആപ് കൂട്ടായ്മയുടെ കൈത്താങ്ങിൽ അന്തിയുറങ്ങാൻ സുരക്ഷിതമായ കുടിലൊരുങ്ങി. മമ്പാട്ടുമൂല കനിവ് വാട്സ്ആപ് ഗ്രൂപ്പിൻെറ പ്രവർത്തകരാണ് അയ്യപ്പനും കുടുംബത്തിനും അന്തിയുറങ്ങാൻ ഷെഡ് നിർമിച്ച് നൽകിയത്. അയ്യപ്പനും കുടുംബവും ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ ഷെഡിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്. ഗ്രൂപ് അംഗം ബിലാലിയിൽ ഷാഫിയുടെ നേതൃത്വത്തിലാണ് കുടിലൊരുക്കിയത്. അറക്കൽ സക്കീർ ഹുസൈൻ, കലകപ്പാറ സക്കീർ, റസാഖ് കവളപ്പാറ, മരുതത്ത് സാബിർ, പുത്തൻപള്ളി സലാം, പി. ഷെരിഫ് എന്നിവരും നേതൃത്വം നൽകി. പടം.. mn kaniv whatsapp കനിവ് വാട്സ്ആപ് കൂട്ടായ്മയുടെ കൈത്താങ്ങായി അയ്യപ്പനും കുടുംബത്തിനും നിർമിച്ച് നൽകിയ കുടിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.