പുലി ആടിനെ കടിച്ചുകൊന്നു നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ പുലി ആടിനെ കടിച്ചുകൊന്നു. വിജയപുരം അളക്കൽ സ്വദേശി തീപ്പൊരി ബേബിയുടെ കറവയുള്ള ആടിനെയാണ് പുലി കടിച്ചു കൊന്നതായി പറയുന്നത്. കാലും തലയുമൊഴികെ ബാക്കി ഭാഗങ്ങൾ പൂർണമായും തിന്നിട്ടുണ്ട്. പ്ലാസ്റ്റിക് കയറിൽ കെട്ടിയിട്ടിരുന്നതിനാൽ ആടിനെ കടിച്ച് കൊണ്ടുപോകാനായില്ല. കവുങ്ങും മരകക്ഷണങ്ങളും കൊണ്ട് ഉണ്ടാക്കിയ കൂട്ടിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ 5 ആടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നിനെയാണ് കടിച്ചുകൊന്നത്. മൂന്നാമത്തെ ആടിനെയാണ് പുലി കൊന്നതെന്ന് ബേബി പറയുന്നു. മുമ്പ് രണ്ട് ആടുകളെ പുലി കടിച്ചു കൊണ്ട് പോയിരുന്നു. പുലി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങിയതോടെ മേഖലയിലെ കുടുംബങ്ങൾ ഭീതിയിലാണ്. രണ്ട് മാസത്തിനുള്ളിൽ നാല് പട്ടികളെയും പുലി കടിച്ചു കൊന്നതായി നാട്ടുകാർ പറയുന്നു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, വാർഡ് അംഗം അച്ചാമ്മ ജോസഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ശങ്കറിൻെറ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി. ആടിന് നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് പറഞ്ഞു. nbr photo- 2 പുലി കടിച്ചുകൊന്ന ബേബിയുടെ ആട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.