പൂക്കോട്ടംപാടത്ത് യു.ഡി.എഫ് പ്രതിഷേധ യോഗവും പ്രകടനവും

പൂക്കോട്ടുംപാടം: സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട്​ അമരമ്പലം മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പൂക്കോട്ടംപാടത്ത് പ്രതിഷേധ യോഗവും പ്രകടനവും നടത്തി. കെ.പി.സി.സി അംഗം എൻ.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കേമ്പിൽ രവി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പി.എം. സീതിക്കോയ തങ്ങൾ, പൊട്ടിയിൽ ചെറിയാപ്പു, വി.പി. അബ്​ദുൽകരീം, കുണ്ടിൽ മജീദ്, വി.കെ. ബാലസുബ്രഹ്മണ്യൻ, ഇ.കെ. ഹംസ, അഷറഫ് മുണ്ടശ്ശേരി, സലാം ചിനക്കൽ തുടങ്ങിയവർ സംസാരിച്ചു. സമരസദസ്സ്​ സംഘടിപ്പിച്ചു കരുളായി: സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരസദസ്സ്​ നടത്തി. കാർളിക്കോട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കരുളായി മണ്ഡലംതല ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അനീഷ് കരുളായി അധ്യക്ഷത വഹിച്ചു. ചെറി പനോലൻ, രാജു കീച്ചേരി, വിൽസൺ തട്ടാരത്തറ, സനൂപ് കാർളിക്കോട്, പി. പത്​മനാഭൻ, എം. അപ്പുണ്ണി നാരായണൻ ചുണ്ടംപറ്റ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ mn ppm2 പൂക്കോട്ടംപാടത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തുന്നു ഫോട്ടോ mn ppm3 കരുളായിയിൽ നടന്ന സമരസദസ്സ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.