മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സ്വർണ ബിസ്കറ്റുകളയച്ച് പ്രതിഷേധം

സ്വർണ ബിസ്കറ്റുകളയച്ച് പ്രതിഷേധം പുലാമന്തോൾ: പുലാമന്തോൾ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ കട്ടുപ്പാറ പോസ്​റ്റ്​ ഓഫിസിൽനിന്ന് മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയിലേക്ക് 'സ്വർണ ബിസ്കറ്റുകൾ' അയച്ചു. യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡൻറ് ഷിഹാബ് ചെമ്മലശ്ശേരി, വർക്കിങ്​ സെക്രട്ടറി നാഫി വളപുരം, വൈസ് പ്രസിഡൻറ്​ റിയാസ് കളരിക്കൽ കട്ടുപ്പാറ, ജോ. സെക്രട്ടറി സക്കീർ പാറക്കടവ്, എസ്.ടി.യു പെരിന്തൽമണ്ണ മണ്ഡലം വൈസ് പ്രസിഡൻറ് എൻ. മുഹമ്മദലി കട്ടുപ്പാറ, കട്ടുപ്പാറ മുസ്‌ലിം ലീഗ് പ്രസിഡൻറ് ഇബ്രാഹീം കുറുവക്കുന്നൻ, കട്ടുപ്പാറ എം.എസ്.എഫ് ജനറൽ സെക്രട്ടറി ഇ.കെ. ഷക്കീൽ എന്നിവർ സംബന്ധിച്ചു. -------------- വൈദ്യുതി മുടങ്ങും മങ്കട: കെ.എസ്.ഇ.ബി മങ്കട സെക്​ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ ജോലിനടക്കുന്നതിനാൽ വ്യാഴാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ കാവുംപടി, മുത്തപ്പൻകാവ്, അരിപ്ര എന്നീ ട്രാൻസ്ഫോർമറിൽനിന്നുള്ള വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.