ആയുർവേദ ഡോക്​ടർ ക്ലാസ്​

പെരിന്തൽമണ്ണ: സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ പമ്പയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ഡോക്ടർമാർക്കുള്ള സൗജന്യ ഓൺലൈൻ തുടർവിദ്യാഭ്യാസ പരിപാടിയുടെ 100ാം ക്ലാസ്​ കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി. മാധവൻകുട്ടി വാര്യർ നിർവഹിച്ചു. കോയമ്പത്തൂർ ആയുർവേദ ഫാർമസി മാനേജിങ് ഡയറക്ടറും വൈസ് ചാൻസലറുമായ എസ്. കൃഷ്ണകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സംഘടന പ്രസിഡൻറ് ഡോ. പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ പ്രഫ. സി.എം. ശ്രീകൃഷ്ണൻ, കെ.ടി. വിനോദ് കൃഷ്ണൻ, പി.എസ്. നാരായണൻകുട്ടി, ശ്യാംമോഹൻ, പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. കായകൽപം ചികിത്സക്ക്​ വിധേയരായ ഹരിദാസ് നെടുങ്ങാടി, ഡോ. മധുസൂദനൻ, ഡോ. പി.ടി. ചാക്കോ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. -------------- SC only ............. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് കേസ് പെരിന്തൽമണ്ണ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർഥികളെ സംഘടിപ്പിച്ച് അനുമോദന ചടങ്ങ് നടത്തിയ സ്​ഥാപനത്തിനെതിരെ കേസ്​. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാറി​ൻെറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പൊലീസും സ്ഥലത്തെത്തിയാണ്​ നടപടി സ്വീകരിച്ചത്​. ----------------- ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഐ.എൻ.ടി.യു.സി അങ്ങാടിപ്പുറം: ഓൺലൈൻ പoനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥിക്ക് ടെലിവിഷൻ നൽകി ഐ.എൻ.ടി.യു.സി അങ്ങാടിപ്പുറം മണ്ഡലം കമ്മിറ്റി. കോവിഡ് നിബന്ധനകൾക്ക് വിധേയമായി നടന്ന ചടങ്ങ് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി. രാധാകൃഷ്ണൻ ടെലിവിഷൻ നൽകി ഉദ്​ഘാടനം ചെയ്തു. പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ---------------------------- മലപ്പുറത്ത് ടി.വി ചലഞ്ചുമായി ഫുട്ബാൾ ഫാൻസ് പെരിന്തൽമണ്ണ: പോർചുഗീസുകാരൻ ഫുട്ബാൾ കളിക്കാരൻ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ മലപ്പുറത്തെ ആരാധകർ ഒാൺലൈൻ പഠനത്തിന് ടെലിവിഷൻ വിതരണം നടത്തി. റൊണാൾഡോയുടെ ജില്ലയിലെ ആരാധകരുടെ കൂട്ടായ്മയായ റൊണാൾഡോ ഫാൻസ്‌ ആൻഡ്​ വെൽഫെയർ അസോസിയേഷനാണ് ടി.വി ചലഞ്ചിൻെറ ഭാഗമായി ജില്ലയിൽ അർഹരായ മൂന്ന് വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനത്തിന് ടെലിവഷൻ വിതരണം ചെയ്തത്. അസോസിയേഷൻ ജില്ല പ്രസിഡൻറ് നിയാസ് പാണക്കാട്, സെക്രട്ടറി വിജേഷ് മഞ്ചേരി, ട്രഷറർ രാഹുൽ പെരിന്തൽമണ്ണ, വൈസ് പ്രസിഡൻറ് ഹഫീഫ് പടപ്പറമ്പ് എന്നിവരും പെരിന്തൽമണ്ണ, നിലമ്പൂർ മേഖലകളിലെ ഭാരവാഹികളും ചേർന്നാണ് മൂന്നു ടെലിവിഷൻ കൈമാറിയത്. പടം pmna1 ക്രിസ്​റ്റ്യാനോ റൊണാൾഡോ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഒാൺലൈൻ പഠനത്തിനായി ടി.വി വിതരണം ചെയ്യുന്നു പടം pmna2 അങ്ങാടിപ്പുറം പഞ്ചായത്ത് ഒാഫിസിൽനിന്ന് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.