കോൺഗ്രസ്​ പ്രതിഷേധ ധർണ

പയ്യന്നൂർ: മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് അന്നൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ അഡ്വ. ഡി.കെ. ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.എം. രമേശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് മെംബർ എം. പ്രദീപ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ. രൂപേഷ്, പി.ഇ. സനാദ്, പറമ്പത്ത് രവി, ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ്​ കെ.എം. ശ്രീധരൻ, കെ.എസ്.യു ജില്ല സെക്രട്ടറി നവനീത് നാരായണൻ, യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ വി.എം. രമേശൻ, എൻ.പി. രാജൻ, സി.കെ. വിനോദ്, എ. ജഗദീശൻ, പി. പ്രഭാത്, കെ.എം. ഉമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.