ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് പയ്യന്നൂർ: കോവിഡ് അതിവ്യാപന പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിൻെറ ഭാഗമായി നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇ.സി.ജി ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, ഡ്രൈവർ തസ്തികകളിലാണ് താൽക്കാലിക നിയമനത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചത്. യോഗ്യത: ഇ.സി.ജി ടെക്‌നീഷ്യൻ-ഡി.സി.വി.ടി, റേഡിയാഗ്രാഫർ -ഡി.ആർ.ടി, ഡ്രൈവർ-പത്താം ക്ലാസും ഹെവി ലൈസൻസും. ഡ്രൈവർ തസ്തികയിൽ മൂന്നു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം നിർബന്ധം. മറ്റു തസ്തികകളിൽ പ്രവൃത്തിപരിചയം അഭികാമ്യം. പരമാവധി പ്രായം 40. അപേക്ഷ ഓൺലൈൻ വഴി മാത്രമായിരിക്കും. www.mcpariyaram.com ൽ വിശദാംശങ്ങളും നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കും ലഭ്യമാണ്. അവസാന തീയതി ചൊവ്വാഴ്ച ഉച്ച രണ്ടു മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.