തിങ്ക് ടോക്ക് പ്രഭാഷണ പരമ്പര

നിലമ്പൂർ: അമൽ കോളജ് അറബിക് ഡിപ്പാർട്ട്മൻെറ്​ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമി ഓഫ് എക്സലൻസുമായി ചേർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ 'തിങ്ക് ടോക്ക്'പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. നാല് ദിവസമായി നടന്ന പ്രഭാഷണ പരമ്പരയിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽനിന്നുമായി അറുനൂറിലധികം അക്കാദമിക പണ്ഡിതരും ഗവേഷകരും ബിരുദ ബിരുദാനന്തര വിദ്യാർഥികളും പ​ങ്കെടുത്തു. സമാപന സമ്മേളനം ഡോ. മുഹമ്മദ് ഖുതുബുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രഫ. റിത ഫെബ്രിൻ (ഇന്തോനേഷ്യ) മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എം. അബ്​ദുൽ സാക്കിർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.