പൂക്കോട്ടുംപാടം: അമരമ്പലം കുടുംബശ്രീയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ 100 ശതമാന പൂർത്തീകരണ പ്രഖ്യാപനവും വനിത കാർഷിക യൂനിറ്റിനുള്ള പ്രളയ ധനസഹായ വിതരണവും നടന്നു. ബ്ലോക്ക് തലത്തിൽ ഒന്നും ജില്ലതലത്തിൽ എട്ടാം സ്ഥാനവുമാണ് അമരമ്പലം കുടുംബശ്രീക്കുള്ളത്. അമരമ്പലം ഗ്രാമ പഞ്ചായത്തിലെ 302 അയൽക്കൂട്ടങ്ങളിലെ 3543 കുടുംബങ്ങൾക്ക് 2.92 കോടി രൂപയാണ് വിതരണം നടത്തിയത്. കഴിഞ്ഞ പ്രളയത്തിൽ കൃഷി നഷ്ടപ്പെട്ട വനിത കാർഷിക സംഘത്തിന് 20,000 രൂപ ധനസഹായവും ഗൃഹോപകരണങ്ങൾ നശിച്ചതിൽ മൂന്ന് കുടുംബങ്ങൾക്ക് പലിശരഹിത വായ്പയുടെ 16,866 രൂപയുടെ പലിശ സബ്സിഡി വിതരണവും നടന്നു. പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനീഷ കടവത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഗംഗാദേവി ശ്രീരാഗം, അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ ഒടുങ്ങിൽ ഷാജി, പി.എം. ബിജു, അനീഷ് കവളമുക്കട്ട, ഫാത്തിമ നസീറ, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കൽ അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. PPM3 Kovid vaypa prakhyapam P.V.Anvar MLA_1 അമരമ്പലത്ത് മുഖ്യമന്ത്രി സഹായഹസ്തം വായ്പ പൂർത്തീകരണ പ്രഖ്യാപനം പി.വി. അൻവർ എം.എൽ.എ നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.