സി.ബി.എസ്.ഇ വെബിനാറുകൾക്ക് തുടക്കം

പൂക്കോട്ടുംപാടം: മലപ്പുറം സെൻട്രൽ സഹോദയ സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി നടത്തുന്ന വിവിധ വിഷയങ്ങളിലുള്ള വെബിനാറുകൾക്ക് തുടക്കം. തിരുവനന്തപുരം സി.ബി.എസ്.ഇ സൻെറർ ഓഫ് എക്സലൻസ് മേധാവി മനീഷ് കുമാർ ത്യാഗി നേതൃത്വം നൽകി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജയ്മോൻ മേലേയ്കുടി മോഡറേറ്ററായി. വെമ്പിനാറിന് ഡോ. എൻ.പി. ദിവ്യ നേതൃത്വം നൽകി. സി.ബി.എസ്.ഇ സിറ്റി കോഓഡിനേറ്റർ ഡോ. കെ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.ജെ. റോബിൻസൺ മോഡറേറ്ററായി. മൂന്നാം ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിന് ദേശീയ അധ്യാപക അവാർഡ് ജേതാവും സി.ബി.എസ്.ഇ അധ്യാപക പരിശീലകയുമായ ലതാ പ്രകാശ് നേതൃത്വം നൽകി. സഹോദയ പ്രസിഡിൻറ്​ പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഫാ. ലി​േൻറഷ് ആൻറ മോഡറേറ്ററായി. നാലാം ദിവസം രക്ഷിതാക്കൾക്ക്​ സംഘടിപ്പിച്ച വെബിനാറിന് പാരൻറിങ്​ വിദഗ്ധൻ സെബിൻ പി. വർഗീസ് നേതൃത്വം നൽകി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംസ്ഥാന ട്രഷററും ഇടുക്കി സഹോദയ പ്രസിഡൻറുമായ ഫാ. ബിജു വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ എസ്.എം.എ ജില്ല സെക്രട്ടറി മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി. റസിന ലത്തീഫ് മോഡറേറ്ററായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.