വായനശാല കൃഷിയിറക്കി

പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്​മാരക വായനശാല ആൻഡ്​​ ഗ്രന്ഥാലയം കാർഷിക കൂട്ടായ്​മ പയ്യന്നൂർ മിഡ് ടൗൺ റോട്ടറിയുടെ സഹകരണത്തോടെ നടത്തുന്ന മരച്ചീനി, മഞ്ഞൾ, ചേന കൃഷിയുടെ നടീൽ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ എം. ശശീന്ദ്രൻ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ്​ എസ്. സൈനുദ്ദീൻ, സെക്രട്ടറി മുകേഷ് അത്തായി, സുരേഷ് ഷേണായി, ഡോ. പത്മനാഭൻ, ഡോ. ഗൗതം, ഗംഗാധരൻ മേലേടത്ത്, വായനശാല പ്രസിഡൻറ്​ കെ. മനോഹരൻ, എം.വി. ബാലൻ, കെ. ശ്രീഗേഷ്, എം. ജനാർദനൻ, ടി.കെ. രാജേഷ്, സി. വിനീത്, സി. രാകേഷ്, സി. വിപിൻ, കെ. നികേഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.