കവിമണ്ഡലം സ്ഥാപകദിന സംഗമം

പയ്യന്നൂർ: കവിമണ്ഡലം കേന്ദ്രസമിതി പതിനഞ്ചാം സ്ഥാപക ദിനത്തിൽ ഓൺലൈൻ സംഗമം നടത്തി. കവി ആലങ്കോട് ലീലാകൃഷ്​ണൻ ഉദ്ഘാടനം ചെയ്​തു. നാടൻകല അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ്​ അധ്യക്ഷത വഹിച്ചു. ചെയർമാൻ രാമകൃഷ്​ണൻ കണ്ണോം ആമുഖഭാഷണം നടത്തി. ഭാരവാഹികളായ പി.വി. മധുസൂദനൻ, വെദിരമന വിഷ്ണു നമ്പൂതിരി, കൈലാസ് പയ്യന്നൂർ, ശങ്കരൻ കോറോം, മല്ലപ്പള്ളി രാഘവൻ നമ്പ്യാർ, ബാലകൃഷ്ണൻ കാറമേൽ എന്നിവർ സംസാരിച്ചു. സർഗസല്ലാപത്തിൽ ബാബു കോടഞ്ചേരി, എം.പി. കൃഷ്ണൻ, പി. കുമാരൻ, ദിവാകരൻ മാവിലായി, ആർ. പലേരി, നാരായണൻ ചെറുപഴശ്ശി, ഉണ്ണികൃഷ്ണൻ നമ്പീശൻ പയ്യന്നൂർ, കെ.വി. അനില, പി.ടി. തമ്പി, പ്രശാന്ത് കണ്ണോം, കെ.എം.ബി തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ-കാസർകോട്​ ജില്ലതല കവിതാലാപന മത്സരത്തിൽ അനുരാജ് മനോജ്, കെ.വി. ചേതന (ഹൈസ്കൂൾ), നന്ദകിഷോർ, അമയ് വിഷ്ണു (യു.പി) എന്നിവർ ഒന്നും രണ്ടും സമ്മാനാർഹരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.