കല്ലടിക്കോട്: മലവെള്ളപ്പാച്ചിലിൽ കലുങ്ക് തകർന്ന് പാലം ഒഴുകിപ്പോയി. മൂന്നേക്കർ-മീൻവല്ലം റോഡിൽ വട്ടപ്പാറ തോടിന് കുറുകെയുണ്ടായിരുന്ന കലുങ്കാണ് തകർന്നത്. തുടർന്ന് കലുങ്കിന് താഴെ സജ്ജമാക്കിയിരുന്ന താൽക്കാലിക പാലം ഒഴുകിപ്പോവുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന് അടിയിലൂടെ കോൺക്രീറ്റ് പൈപ്പിട്ട് മണ്ണ് നിറച്ച് കല്ല് പാകിയാണ് താൽക്കാലിക പാലം നിർമിച്ചിരുന്നത്. പാലം ഒഴുകിപ്പോയതോടെ മീൻവല്ലം, വട്ടപ്പാറ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. മീൻവല്ലം വെള്ളച്ചാട്ടം, പവർ ഹൗസ്, മീൻവല്ലം, വട്ടപ്പാറ പ്രദേശവാസികൾക്ക് മൂന്നേക്കർ, കരിമ്പ, കല്ലടിക്കോട് ഭാഗത്തേക്ക് വരാനുള്ള ഏക റോഡാണിത്. pew palam: മീൻവല്ലം-വട്ടപ്പാറ റോഡിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ പാലം സർവിസ് പുനരാരംഭിച്ചു മംഗലംഡാം: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ചൂരുപാറ-വടക്കഞ്ചേരി, കടപ്പാറ-വടക്കഞ്ചേരി സർവിസുകൾ പുനരാരംഭിച്ചു. മലയോര മേഖലകളിലേക്കുള്ള ബസ് സർവിസ് നിന്നതോടെ മേഖലയിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായിരുന്നു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഇടപെടലിനെ തുടർന്നാണ് സർവിസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴിന് മംഗലംഡാം ടൗണിലെത്തിയ ബസിന് വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമാവലി മോഹൻദാസ് സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.