മൂന്ന്‌ വയസ്സുകാരന് ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ്

പാലക്കാട്: ജില്ലയിൽ തിങ്കളാഴ്​ച സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. സമ്പർക്കത്തിലൂടെ ഒരാൾക്ക്​ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ തിങ്കളാഴ്​ച 33 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ്​ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശികളായ ഏഴുപേരെയും കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരെയും പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. രോഗം സ്ഥിരീകരിച്ചവർ: ------------ ചെന്നൈയിൽനിന്ന്​ വന്ന തിരുമിറ്റക്കോട് സ്വദേശിനി (35 വയസ്സ്​), മഹാരാഷ്​ട്രയിൽനിന്ന്​ എത്തിയ കഞ്ചിക്കോട് സ്വദേശികളായ സ്​ത്രീ (31), പുരുഷൻ (34), സൗദിയിൽനിന്ന്​ വന്ന തിരുവേഗപ്പുറ സ്വദേശിയായ ബാലൻ (മൂന്ന്​), സൗദിയിൽനിന്ന് വന്ന്‌ ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകൻ, ദുബൈയിൽനിന്ന്​ വന്ന കുലുക്കല്ലൂർ സ്വദേശി (30), ബഹ്റൈനിൽനിന്ന്​ വന്ന വടക്കഞ്ചേരി സ്വദേശി (50), ഖത്തറിൽനിന്ന്​ വന്ന കണ്ണമ്പ്ര സ്വദേശി (29). ഒരാൾക്ക്​ സമ്പർക്കത്തിലൂടെ --------- ആനക്കര കുമ്പിടി സ്വദേശിയായ 65കാരിക്കാണ്​ സമ്പർക്കത്തിലൂടെ രോഗം വന്നത്​. മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക്​ രോഗം ബാധിച്ചത്. ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.