ബേപ്പൂർ: ശിവക്ഷേത്രക്കുളത്തിനരികെ മാലിന്യം തള്ളിയതായി പരാതി. ഡീസലും കരിഓയിലും ക്ഷേത്രക്കുളത്തിലേക്ക് ഒഴുകുന്നതുകണ്ട് ക്ഷേത്രകമ്മിറ്റി പൊലീസിൽ പരാതി നൽകി. ക്ഷേത്രക്കുളം ശുദ്ധീകരിച്ച് വേനൽക്കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന സ്ഥലത്ത് സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യ 'ജീവാമൃതം കുടിവെള്ള പദ്ധതി'ക്ക് ക്ഷേത്ര കമ്മിറ്റി മുന്നൊരുക്കം നടത്തി വരികയാണ്. ക്ഷേത്രത്തിനടുത്ത മറൈൻ വർക്ക്ഷോപ്പിൽ നിന്നുള്ള മാലിന്യമാണ് കുളത്തിലേക്ക് ഒഴുകുന്നതെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് സതീശ് കൊല്ലംകണ്ടി പറഞ്ഞു. ബേപ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.