ഗൃഹനാഥക്ക് ബങ്ക് നൽകി

ബേപ്പൂർ: സംയുക്ത മഹല്ല് വെൽഫെയർ കമ്മിറ്റി ആഭിമുഖ്യത്തിൽ ബേപ്പൂർ കല്ലിങ്ങൽ പ്രദേശത്ത് താമസിക്കുന്ന ഗൃഹനാഥക്ക് ജീവിതോപാധിയായി ബങ്ക് നൽകി. മഹല്ലിലെ ജീവകാരുണ്യ-വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങൾക്കായി രൂപം കൊണ്ട ബേപ്പൂർ സംയുക്ത മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ പ്രഥമ സംരംഭമാണിത്. കമ്മിറ്റി വൈസ് ചെയർമാൻ പി.ബാവ താക്കോൽ കൈമാറി. ചെയർമാൻ മുഹമ്മദ് കോഴിത്തോട്ടം അധ്യക്ഷത വഹിച്ചു. ഉനൈസ് നിസാമി, ഒ.കെ. മൻസൂർ, നദീർ കല്ലിങ്ങൽ, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധി പി. ശ്രീജ എന്നിവർ സംസാരിച്ചു. കെ.പി. റാഫി മാസ്​റ്റർ സ്വാഗതവും പി.അബ്​ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.