കോവിഡ് ഡ്യൂട്ടി അധ്യാപകർക്ക് പീഡനമാവരുത്

കോഴിക്കോട്: അധ്യാപകർക്ക് തുടർച്ചയായി കോവിഡ് ഡ്യൂട്ടി നൽകി പീഡിപ്പിക്കരുതെന്നും പ്രാഥമിക സൗകര്യം പോലുമില്ലാതെ അധ്യാപകർ ഡ്യൂട്ടി സ്ഥലങ്ങളിൽ പ്രയാസപ്പെടുന്നുവെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല നേതൃസംഗമം കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി പി.കെ. അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി.പി.അബ്​ദുൽ ഗഫൂർ, സെക്രട്ടറി കല്ലൂർ മുഹമ്മദലി, ജില്ല ജനറൽ സെക്രട്ടറി കിളിയമ്മൽ കുഞ്ഞബ്​ദുള്ള, ട്രഷറർ വി.കെ. മുഹമ്മദ് റഷീദ്, ടി.കെ. മുഹമ്മദ് റിയാസ്, സി.ഇ. റഹീന, അബൂബക്കർ പള്ളിതൊടിക, കെ.വി. കുഞ്ഞമ്മദ്, എ.പി. അബ്​ദുൽ നാസർ, അഹമ്മദ് പുതുക്കുടി, ടി. ജമാലുദ്ദീൻ, ഖാദർ പുല്ലാളൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.