കോഴിക്കോട്: പയ്യാനക്കൽ പ്രദേശമായ പടന്ന വളപ്പ്, പട്ടർതൊടി, ചാമുണ്ടിവളപ്പ്, പുളിക്കൽതൊടി, അറയ്ക്കൽ താഴെ പടന്ന, പണ്ടാരത്തും വളപ്പ്, ചാമുണ്ടിവളപ്പ് റോഡ്, ഒട്ടിയമ്പലം പറമ്പ്, ചെറിയ കനാൽ വയൽ, കോഴിക്കൽ തൊടി, ചൂരൽ കൊടിവയൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുവിളക്ക് കത്താത്തതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ പയ്യാനക്കൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കൺവെൻഷൻ തീരുമാനിച്ചു. സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. പി.ടി. സൈതലവി അധ്യക്ഷത വഹിച്ചു. കെ.എം. റഷീദ്, കെ.എ. അബൂബക്കർ, ടി. മുഹമ്മദ് മുസ്തഫ, കെ. മുഹമ്മദ് ഹാരിസ്, എസ്.വി. ഷിർഷാദ്, പി.വി. ഷംസുദ്ദീൻ, എം.പി. സാജിദ് റഹ്മാൻ, കെ.കെ. ഹാരിസ്, സി.വി. നഫ്സൽ, എം. മുഹമ്മദ് റിഫാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.