ട്രക്കുകളിലെ ഡ്രൈവേഴ്സ് കാബിൻ സ്​കാനിങ്​​: വസ്​തുത പരിശോധനക്ക്​ അഭിഭാഷക കമീഷൻ

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്‌​ന​ർ ടെ​ർ​മി​ന​ലി​ലെ​ത്തു​ന്ന ട്ര​ക്കു​ക​ൾ ഡ്രൈ​വ് ത്രൂ ​മാ​തൃ​ക​യി​ൽ എ​ക്‌​സ് റേ ​സ്‌​കാ​ന​റി​ലൂ​ടെ ക​ട​ത്തി​വി​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​ത് ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ പ​ഠി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക ക​മീ​ഷ​നെ നി​യ​മി​ച്ചു. യു​നൈ​റ്റ​ഡ് ക​ണ്ടെ​യ്‌​ന​ർ ടെ​ർ​മി​ന​ൽ ട്ര​ക്ക് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻെറ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ണി​ൻെറ ഉ​ത്ത​ര​വ്. ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ സം​ബ​ന്ധി​ച്ച്​ പ​രി​ശോ​ധി​ച്ച്​ മൂ​ന്നാ​ഴ്​​ച​ക്ക​കം റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം. തൃ​ശൂ​രി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഒാ​ഫ് റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യ​ത്തി​നു​ നി​യോ​ഗി​ക്ക​ണം. ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ അ​ധി​കൃ​ത​രും ദു​ൈ​ബ പോ​ർ​ട്ട് വേ​ൾ​ഡും പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന്​ ഹ​ര​ജി ജൂ​ലൈ 23ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ആ​ശ​ങ്ക​ക്ക്​ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും അ​റ്റോ​മി​ക് എ​ന​ർ​ജി റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ്കാ​ന​ർ സ്ഥാ​പി​ച്ച​തെ​ന്നും ടെ​ർ​മി​ന​ൽ അ​ധി​കൃ​ത​രും ദു​ബൈ പോ​ർ​ട്ട് വേ​ൾ​ഡും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​നെ നി​യോ​ഗി​ക്കാ​ൻ ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡ്രൈ​വേ​ഴ്സ് കാ​ബി​ൻ ഉ​ൾ​പ്പെ​ടെ സ്കാ​ൻ ചെ​യ്യു​ന്ന​തു​മൂ​ലം ഡ്രൈ​വ​ർ​മാ​ർ​ക്ക്​ തു​ട​ർ​ച്ച​യാ​യി എ​ക്‌​സ് റേ ​റേ​ഡി​യേ​ഷ​ൻ ഏ​ൽ​ക്കേ​ണ്ടി വ​രു​ന്ന​തി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.