തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപാറയിൽ ഒഴുക്കിൽപെട്ട് മരിച്ച നെല്ലി പൊയിൽ ചാരനാൽ ജയിംസിൻെറ (20) മൃതദേഹം കണ്ടെത്തിയതോടെ ഒരു മാസത്തിനിടെ മലയോരത്തെ പുഴകളിൽ ഒഴുക്കിൽപെട്ട് മരിച്ച യുവാക്കളുടെ എണ്ണം മൂന്നായി. ജൂൺ ആറിനായിരുന്നു പുന്നക്കൽ ഉറുമി പുഴയിൽ പൂളപ്പൊയിൽ പാലോട്ട് പറമ്പിൽ ഹാനി റഹ്മാൻ (18) ഒഴുക്കിൽപെട്ടത്. തൊട്ടടുത്ത ദിവസം ഇരുവഴിഞ്ഞിപ്പുഴയിലെ കൽപ്പുഴായി കടവിലാണ് ഹാനി റഹ്മാൻെറ മൃതദേഹം കിട്ടിയത്. കൂടരഞ്ഞി കോലോത്തും കടവ് പുഴയിൽ മുങ്ങി മരിച്ച മേച്ചേരി ഷമീറിൻെറ (33) മൃതദേഹം കിട്ടിയത് ജൂൺ 11നായിരുന്നു. തലേ ദിവസം പുഴയിൽ ഒഴുക്കിൽപെട്ടതായിരുന്നു. മലയോരത്തെ പുഴകളിലെ മഴക്കാലത്തെ കുത്തൊഴുക്കാണ് അപകട കാരണം. മഴക്കാലത്ത് വിദൂരസ്ഥലങ്ങളിൽ നിന്ന് മലയോരത്തെ പുഴകളിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോറസ്റ്റ് ഓഫിസുകൾ വനാതിർത്തിയിലേക്ക് മാറ്റി സ്ഥാപിക്കണം കൂടരഞ്ഞി: വന്യമൃഗ ആക്രമണത്തിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ ഫോറസ്റ്റ് ഓഫിസുകൾ വനാതിർത്തിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോളി പൊന്നും വരിക്കയിൽ അധ്യക്ഷത വഹിച്ചു. ഹെലൻ ഫ്രാൻസിസ്, ജോൺസൺ കുളത്തിങ്കൽ, ജോഷി കൂമ്പുങ്കൽ, ജോണി പ്ലാക്കാട്ട്, ജോസ് ഞാവള്ളി, ഫ്രാൻസിസ് കുന്നേൽ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി തിരുവമ്പാടി: വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് 15 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ചെയർമാനായി മോയി മാസ്റ്റർ പുന്നക്കലിനെയും കൺവീനറായി അബ്ദുൽഗഫൂർ തിരുവമ്പാടിയെയും തിരഞ്ഞെടുത്തു. ഫൈസൽ തിരുവമ്പാടി, നാസർ പുല്ലൂരാംപാറ, അസീസ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.