ഫറോക്ക്: ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീടിൻെറ മേൽക്കൂരയും മതിലും ഇരുമ്പുകവാടവും തകർന്നു. ഫറോക്ക് പേട്ട മൈതാനത്തെ വൻ തണൽമരമാണ് ശനിയാഴ്ച പുലർച്ച കടപുഴകിയത്. പേട്ട മൈതാനത്തിനുസമീപം കളത്തുകണ്ടിയിൽ താമസിക്കുന്ന കളത്തിങ്ങൽ സാലിയുടെ മതിൽ, ഇരുമ്പുകവാടം, ക്വാർട്ടേഴ്സിൻെറ മേൽക്കൂര എന്നിവയാണ് തകർന്നത്. കൗൺസിലർ മമ്മു വേങ്ങാട്ട്, ഫറോക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി, ജെ.എച്ച്.ഐ സജിഷ് എന്നിവർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.