പാലാഴി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാഴി യൂനിറ്റ് അംഗവും ഇലക്ട്രോണിക്സ് വ്യാപാരിയുമായ ചന്ദ്രൻ പാലാഴി രചിച്ച 'പ്രളയം' ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് മുൻ പ്രസിഡൻറ് ദാമോദരൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖദീം പൊന്നാട അണിയിച്ചു. പാലാഴി യൂനിറ്റ് പ്രസിഡൻറ് എ.പി. സെയ്താലി അധ്യക്ഷത വഹിച്ചു. വി.സി അബ്ദുൽ റഷീദ്, അബൂബക്കർ പാലാഴി, സി.കെ. കോയ, അനിൽകുമാർ, റംഷാദ്, സ്മിത, രാജു, ചന്ദ്രൻ പാലാഴി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.