മാവൂര്‍: പഞ്ചായത്തിലെ നൊച്ചിക്കാട്ട്കടവ് ലക്ഷംവീട് കോളനി റോഡ് പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ഫണ്ടില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 62.5 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിച്ചത്. വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതത്തിലായിരുന്ന റോഡ് ഉയര്‍ത്തി ടാർ ചെയ്താണ് നവീകരിച്ചത്. വശങ്ങളില്‍ ഗാര്‍ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മാങ്കാവ് കണ്ണിപറമ്പ റോഡില്‍നിന്ന് നൊച്ചിക്കാട്ട്കടവ് ലക്ഷം വീട് കോളനി ഭാഗത്തേക്കെത്തുന്നതാണ് റോഡ്. മാവൂർ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി, പഞ്ചായത്ത് അംഗം പി. സുനിൽകുമാർ, എം. ധർമജൻ എന്നിവർ സംസാരിച്ചു. റോഡ് കമ്മിറ്റി സെക്രട്ടറി രാജീവ് പീച്ചങ്ങോട്ട് സ്വാഗതവും കെ.സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.