ചുറ്റുമതില്‍ റോഡിലേക്ക് ഇടിഞ്ഞുവീണു

കൊടിയത്തൂര്‍: കനത്ത മഴയില്‍ വീടി‍ൻെറ ചുറ്റുമതില്‍ റോഡിലേക്ക് ഇടിഞ്ഞുവീണു. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലിക്കെത്തിയ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടിയത്തൂര്‍ പന്നിക്കോട് റോഡിലെ ​െകെതക്കുണ്ട് കൊളായില്‍ നിയാസി​ൻെറ ഉടമസ്ഥതയിലുള്ള രണ്ട് മീറ്ററിലധികം ഉയരമുള്ള കരിങ്കല്‍ മതിലാണ് ശനിയാഴ്ച ഉച്ചയോടെ റോഡിലേക്ക് ഇടിഞ്ഞ് വീണത്. ഈ സമയം മതിലിന് താഴ്ഭാഗത്തെ റോഡില്‍ ജല അതോറിറ്റിയുടെ ​െപെപ്പിടല്‍ പ്രവൃത്തി നടക്കുകയായിരുന്നു. എന്നാല്‍, മഴ കനത്തതോടെ തൊഴിലാളികള്‍ ജോലി നിര്‍ത്തി മറ്റൊരു സ്ഥലത്തേക്ക് മാറിയ ഉടനെയാണ് മതില്‍ തകര്‍ന്നത്. ഇതോടെ, വന്‍ ദുരന്തമാണ് ഒഴിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.